ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസൺ 4

അനുദിനം വളരുന്ന ആത്മബന്ധമാണ് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ളത്

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 04:19 PM IST
  • അനുദിനം വളരുന്ന ആത്മബന്ധമാണ് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ളത്
  • ചരിത്രത്തിൽ തന്നെ തുടർച്ചയായി ഡബിൾ ഡിജിറ്റ് ലഭിച്ച ബിഗ് ബോസും ഇതാണ്
  • ബിഗ് ബോസ്സിന്റെ 24x7 ലൈവ് ഹോട്ട് സ്റ്റാറിന്റെ വ്യൂവർഷിപ്പിലും വൻമുന്നേറ്റം ഉണ്ടാക്കി
ഇന്ത്യൻ ടെലിവിഷനിൽ  ചരിത്രമെഴുതി ബിഗ് ബോസ് മലയാളം സീസൺ 4

വ്യത്യസ്തകാഴ്ചപ്പാടുകളും വ്യക്തിത്ത്വങ്ങളുമായി , തീർത്തും വ്യത്യസ്തരായ 20 പേർ മത്സരിച്ച ബിഗ് ബോസ് മലയാളം സീസൺ 4 പ്രേക്ഷകപ്രീതിയിൽ ഇന്ത്യൻ ടെലിവിഷനിൽ തന്നെ ചരിത്രമായി കഴിഞ്ഞു. സൗഹൃദം, പ്രണയം, പിണക്കം, വഴക്ക് തുടങ്ങി എല്ലാ ഘടകങ്ങളും വിവിധ ഭാഷകളിലെ ബി​ഗ് ബോസിന്റെ പല സീസണിലും കാണാൻ സാധിക്കുമെങ്കിലും, " ന്യൂ നോർമൽ " എന്ന ടാഗ്‌ലൈൻ പൂർണമായും ഉൾകൊണ്ട  ഇന്നത്തെ  സമൂഹത്തിന്റെ ഒരു പരിച്ഛേദമായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 4.

അനുദിനം വളരുന്ന ആത്മബന്ധമാണ് ഏഷ്യാനെറ്റും പ്രേക്ഷകരും തമ്മിലുള്ളത്. ഇതിനു ഉത്തമോദാഹരണമാണ് ഇന്ത്യയിൽ വിവിധ ഭാഷകളിലായി,  വര്ഷങ്ങളായി വിവിധ സീസണുകൾ വന്നിട്ടുണ്ടെങ്കിലും റേറ്റിംഗിൽ മലയാളം സീസൺ 4ന്  ലഭിച്ച ആധികാരികത.  ചരിത്രത്തിൽ തന്നെ തുടർച്ചയായി ഡബിൾ ഡിജിറ്റ് ലഭിച്ച ബിഗ് ബോസും ഇതാണ്.

Dilsha

ഈ സീസണിലെ മഹത്തായ വിജയത്തിനും സ്‍നേഹത്തിനും പിന്തുണയ്‍ക്കും അപ്പുറം ലഭിച്ച  ക്രിയാത്മക വിമര്‍ശനങ്ങള്‍ മലയാളം ബിഗ് ബോസിനെ ഒരു ഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറ്റി. നാലു സീസണുകൾ കഴിയുമ്പോൾ  ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയായി മാറിക്കഴിഞ്ഞു . പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ. ബിഗ് ബോസ്സിന്റെ  24x7 ലൈവ് ഹോട്ട് സ്റ്റാറിന്റെ വ്യൂവർഷിപ്പിലും വൻമുന്നേറ്റം ഉണ്ടാക്കി .

 ബിഗ് ബോസ് മലയാളം സീസൺ 4 ആരംഭം മുതൽ തുടങ്ങിയ ജൈത്രയാത്ര അതിന്റെ ഗ്രാൻഡ് ഫിനാലെയിൽ എത്തുമ്പോൾ പാരമ്യതയിലായി . 3.2 മില്യൺ ഇമ്പ്രെഷനുകളുമായി ഗ്രാൻഡ് ഫിനാലെ മറ്റൊരു പുതിയ ചരിത്രം രചിച്ചു . അവസാന ഘട്ടത്തിലെത്തിയ ആറുപേരിൽ നിന്നും പ്രേക്ഷകവിധിയുടെ അടിസ്ഥാനത്തിൽ ദില്ഷാ പ്രസന്നൻ വിജയകിരീടം ചൂടി .

 
മോഹൻലാലിൻറെ  സജീവമായ സാന്നിദ്ധ്യമാണ് ഈ ഷോയുടെ ഏറ്റവും വലിയ ആകർഷണം .  ബിഗ് ബോസ് വീട്ടിലെ ഓരോ സ്‍പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ്‍നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോള്‍ വിമര്‍ശിച്ചും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനും കലാസംവിധായകനുമായ  ഒമങ്ങ് കുമാർ  നിർമിച്ച ബിഗ് ബോസ്  വീടും ഈ സീസണിന്റെ മറ്റൊരാകര്ഷണമായിരുന്നു.

 സീസൺ 4   പ്രേക്ഷകർ ഏറെ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്തു. വൈൽഡ്കാർഡ് എൻട്രികൾ ഉൾപ്പെടെ ഓരോ മത്സരാർത്ഥിക്കും പ്രേക്ഷകരുമായി പങ്കിടാൻ സവിശേഷവും പുതിയതുമായ എന്തെങ്കിലും ഉണ്ടായിരുന്നു. മത്സരാത്ഥികളുടെ ലിംഗഭേദം, ലൈംഗികത, സമത്വം, രക്ഷാകർതൃത്വം, സ്ത്രീശക്തി തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ചുള്ള തുറന്നുപറച്ചിലുകളും നിലപാടുകളും  പലപ്പോഴും  പൊതുസമൂഹത്തിൽ വലിയചർച്ചകൾക്ക് വിധേയമാകുകയും അവയ്ക്കു  വൻസ്വീതാര്യകത ലഭിക്കുകയും ചെയ്‌തു. ഈ സീസണിൽ കണ്ട മറ്റൊരു പ്രത്യേകത ബിഗ് ബോസ്സിനെയും ഇതിലെ മത്സരാര്ഥികളെയും  സോഷ്യൽ മീഡിയ ഇരുകൈയും നീട്ടിസ്വീകരിച്ചുവെന്നതാണ്.

Mohanlal

 നെറോലാക്കും റിപ്പോസ് മെട്രസസും ചേർന്ന് അവതരിപ്പിച്ച ബിഗ് ബോസ് മലയാളം സീസൺ 4 ന്റെ ടൈറ്റിൽ സ്പോൺസർ പോണ്ട്സ് ആയിരുന്നു . ഇന്ത്യാ ഗേറ്റ്, എലൈറ്റ്, ഡൊമെക്‌സ്, പ്രീതി എന്നിവരും സഹകരിച്ചു. ഡാസ്‌ലറും അറ്റോംബർഗും പ്രത്യേക പങ്കാളികളും നന്തിലത്ത് ജി-മാർട്ട്, ജോയ്ആലുക്കാസ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവ അസോസിയേറ്റ് സ്പോൺസർമാരുമായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News