കണ്ണന്റെ തിരുമുന്നിൽ മെഗാ തിരുവാതിര; അംഗനമാർ നിറഞ്ഞാടി

Mega Thiruathira at Guruvayoor Temple: അന്തരിച്ച മാലതി ജി.മേനോന്റെ ആഗ്രഹം നിറവേറ്റാൻ ശിഷ്യരാണ് കണ്ണനു മുന്നിൽ മെഗാ തിരുവാതിര ഒരുക്കിയത് . 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 03:52 PM IST
  • ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥ അനിത അശോക്, മാലതി ജി.മേനോന്റെ മകൾ റിട്ട. പ്രിൻസിപ്പൽ സുധാറാണിയുമാണ് സംഘാടകർ.
  • 20 മിനിറ്റ് മെഗാ തിരുവാതിരയിലെ 7 പാട്ടുകൾ എഴുതിയത് അനിത അശോകാണ്.
കണ്ണന്റെ തിരുമുന്നിൽ മെഗാ തിരുവാതിര; അംഗനമാർ നിറഞ്ഞാടി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിൽ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിന് മുന്നിൽ 355  വനിതകൾ പങ്കെടുത്തുകൊണ്ട് മെഗാ തിരുവാതിര  "കൃഷ്ണാർപ്പണം" ശ്രദ്ധേയമായി. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു . തിരുവാതിര നർത്തകിയും വലിയ ശിഷ്യ സമ്പത്തുള്ള ഗുരുവും ആയിരുന്ന അന്തരിച്ച മാലതി ജി.മേനോന്റെ ആഗ്രഹം നിറവേറ്റാൻ ശിഷ്യരാണ് കണ്ണനു മുന്നിൽ മെഗാ തിരുവാതിര ഒരുക്കിയത് . ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥ അനിത അശോക്, മാലതി ജി.മേനോന്റെ മകൾ റിട്ട. പ്രിൻസിപ്പൽ സുധാറാണിയുമാണ് സംഘാടകർ.

ALSO READ: ഭക്തിസാന്ദ്രമായി ജഗന്നാഥ രഥയാത്ര; വൻ ഭക്തജന തിരക്ക്

20 മിനിറ്റ് മെഗാ തിരുവാതിരയിലെ 7 പാട്ടുകൾ എഴുതിയത് അനിത അശോകാണ്. പിന്നൽ തിരുവാതിര' എന്ന പുതിയ രീതി കണ്ടെത്തിയ മാലതി ജി. മേനോൻ 2018 ൽ 7000 പേരെ പങ്കെടുപ്പിച്ച് കിഴക്കമ്പലം കിറ്റെക്സ് ഗ്രൗണ്ടിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയ്ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചിരുന്നു. ഗുരുവായൂരിൽ മെഗാ തിരുവാതിര അവതരിപ്പിക്കാൻ ആഗ്രഹിച്ച് ഓഡിറ്റോറിയ ബുക്ക് ചെയ്തെങ്കിലും കൊവീഡ് നിയന്ത്രണങ്ങൾ മൂലം നടന്നില്ല. എന്നാൽ 2020 മേയ് മാസത്തിൽ മാലതി ജി.മേനോൻ അന്തരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News