തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ എത്രയും പെട്ടെന്ന് കൊടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പെൻഷന് അർഹതയുള്ളവരുടെയും പ്രാഥമിക ബാങ്കുകളുടെയും വിവരശേഖരണം തുടങ്ങിയിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം ഇത് പൂർത്തിയാകുമെന്നും മന്ത്രി വിശദമാക്കി.
വിവരശേഖരണം കഴിഞ്ഞാലുടൻ പെൻഷൻ നൽകാനാകുമെന്നും സർക്കാർ താൽപര്യപ്പെടുന്ന പക്ഷം കെഎസ്ആർടിസിക്ക് എത്ര കാലം വേണമെങ്കിലും വായ്പ നൽകാൻ സഹകരണ വകുപ്പ് തയ്യാറാണെന്നും മന്ത്രി വിശദമാക്കി. കെഎസ്ആർടിസിക്ക് വായ്പ നൽകുന്നതിൽ ആശങ്കയില്ലെന്നും പലിശ കൃത്യമായി നൽകുന്ന കെഎസ്ആർടിസി നല്ല ക്ലൈന്റാണെന്നും കടകംപള്ളി വിശദമാക്കി.