കൊച്ചി:കൊറോണ വൈറസ് (കോവിഡ്-19) ഭീതിയുടെ പശ്ചാത്തലത്തില്‍ ബീവറേജസ് ഔട്ലെറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരിന്‍റെ വിശദീകരണം അറിയിക്കാന്‍ ജസ്റ്റിസ് അനു ശിവരാമന്‍ ആവശ്യപെട്ടു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബീവറേജെസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കണം എന്ന് ആവശ്യപെട്ട് ലഹരി നിര്‍മാര്‍ജന സമിതി അംഗം ആലുവ എംകെ ലത്തീഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദ്ദേശം,ഹര്‍ജിയില്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയ്ക്ക് നിര്‍ദ്ദേശിക്കുമ്പോള്‍ കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടലില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്ന്‍ പറയുന്നു.
ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയം ഗൌരവമേറിയതാണെന്നും കോടതി പറയുന്നു.സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചത് മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനവുമായി ബന്ധപെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചതും ഇനി കൈക്കൊള്ളുന്ന നടപടികളെ ക്കുറിച്ചും വിശദീകരിക്കണം എന്നാണ്.കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കാന്‍ തയ്യാറാകാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.ഇതിനെതിരെ പ്രതിപക്ഷപാര്‍ട്ടികള്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്.എന്നാല്‍ സര്‍ക്കാര്‍ ബീവറേജസ് മദ്യവില്‍പ്പന ശാലകള്‍ അടച്ചിടില്ലെന്ന നിലപാട് അവര്‍ത്തിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.