തിരുവനന്തപുരം: ഒരു ലോറി ഉണ്ടെങ്കിൽ അതൊന്ന് നിരത്തിലിറക്കാൻ പറ്റാത്ത് അവസ്ഥയിലാണ് ചരക്ക് വാഹന ഉടമകൾ. ഡീസലും,ടാക്സിയും ബാങ്ക് ലോണും വട്ടം ചുറ്റിച്ചിടത്ത് കോവിഡ് കൂടി എത്തിയതോടെ എല്ലാം താറുമാറായി. ഇതോടെയാണ് ചരക്ക് വാഹനങ്ങൾ അനിശ്ചിത കാല സമരത്തിലേക്ക് തിരിയുന്നത്.
ഇന്ധന വില ജി.എസ്. ടി യിൽ ഉൾപ്പെടുത്തുക, ചരക്ക് വാഹന മേഖലക്ക് ആറ് മാസം പിഴ പലിശ കൂടാതെ മൊറട്ടോറിയം അനുവദിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഉടമകളുടെ ആവശ്യങ്ങൾ. ഒപ്പം ഇ വേ ബിൽ കാലാവധി മുമ്പുണ്ടായിരുന്നത് പോലെ 100 കിലോമീറ്ററിന് ഒരു ദിവസം എന്ന രീതിയിൽ പുനഃസ്ഥാപിക്കുക
ചരക്ക് വാഹനങ്ങൾക്ക് സംസ്ഥാന തലത്തിൽ ഏകീകൃത വാടക നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകുക, ദേശീയ പാതകളിലെയും അതിർത്തി ചെക്ക് പോസ്റ്റുകളിലെയും ഉദ്യോഗസ്ഥ ചൂഷണങ്ങൾ അവസാനിപ്പിക്കുക, എന്നിവ ഉന്നയിച്ച് കൊണ്ട് കേന്ദ്ര സംസഥാന സർക്കാരുകൾക്ക് വീണ്ടും നിവേദനം നൽകും.
ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് സർക്കാർ അനുകൂല സമീപനം സ്വീകരിച്ചില്ല എങ്കിൽ ഓഗസ്റ്റ് ആദ്യ വാരം മുതൽ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങൾ സർവ്വീസ് നിർത്തി വച്ച് കൊണ്ട് അനിശ്ചിത കാല സമരം തുടങ്ങുന്നതിനും പ്രതിഷേധ സൂചകമായി 2021 ജൂൺ 28 ന് ഇന്ത്യയൊട്ടാകെ ചരക്ക് വാഹന മേഖല കരിദിനമായി ആചരിക്കാനുമാണ് സംഘടനകളുടെ തീരുമാനം. ഇന്ത്യയിലെ എല്ലാ ചരക്ക് വാഹന സംഘടനകളും ഈ സമരത്തിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...