Congress Chintan Shivir: ചിന്തൻ ശിബിരത്തിൽ സംവിധായകൻ ബേസിൽ ജോസഫ്; അഭിവാദ്യങ്ങളെന്ന് കെ സുധാകരൻ

അവാർഡുകളോടുള്ള അടങ്ങാത്ത മോഹമാണ് സിനിമാ മേഖലയിലെ പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നത്. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 03:35 PM IST
  • ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചു.
  • സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു.
  • അവാർഡുകളോടുള്ള അടങ്ങാത്ത മോഹമാണ് സിനിമാ മേഖലയിലെ പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നത്.
Congress Chintan Shivir: ചിന്തൻ ശിബിരത്തിൽ സംവിധായകൻ ബേസിൽ ജോസഫ്; അഭിവാദ്യങ്ങളെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ചിന്തൻ ശിബിറിൽ സംവിധായകൻ ബേസിൽ ജോസഫ് പങ്കെടുത്തു. ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചു. സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണെന്ന് സുധാകരൻ കുറിച്ചു. അവാർഡുകളോടുള്ള അടങ്ങാത്ത മോഹമാണ് സിനിമാ മേഖലയിലെ പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്നത്. മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളതെന്നും സുധാകരൻ കുറ്റപ്പെടുത്തി. 

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; 

"സിനിമ രംഗത്തെ യുവതുർക്കികളെ കോൺഗ്രസ്സിൻ്റെ വേദികളിൽ കാണുന്നത് ഏറെ സന്തോഷകരമാണ്. 

അവാർഡുകളോടുള്ള അടങ്ങാത്ത മോഹം പലരെയും അഭിനവ സിപിഎം അനുകൂലികൾ ആക്കുന്ന ഇക്കാലത്ത്, കോൺഗ്രസിന്റെ ക്യാംപുകളിൽ ജനങ്ങളോട് സംസാരിക്കാൻ സിനിമയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് നാടിന് ശുഭസൂചകമാണ്.

മേശപ്പുറത്ത് അവാർഡ് വെച്ചിട്ട് , എടുത്തോ എന്നു പറഞ്ഞ് മാറിനിന്ന് സിനിമ പ്രവർത്തകരെ അപമാനിച്ച പിണറായി വിജയന്റെ ശൈലിയല്ല കോൺഗ്രസിനുള്ളത്. അടിമകളെ സൃഷ്ടിച്ച് സ്വന്തം ആവശ്യങ്ങൾക്ക് ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന രീതിയും ഞങ്ങൾക്കില്ല.
ഓരോ വ്യക്തിയെയും സ്വതന്ത്രമായി ചിന്തിക്കാനും വളരാനും പരസ്പര സ്നേഹത്തോടെ മുന്നേറാനും പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് കോൺഗ്രസ്സിന്റേത്. അത്‌ മുറുകെ പിടിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സിൻ്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് സംസാരിച്ച യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ."

Also Read: 'രാജാ രവി വർമ്മയ്ക്ക് ഭാരതരത്ന നൽകണം';ആവശ്യമുന്നയിച്ച് കിളിമാനൂർ കൊട്ടാരം

PC George: പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിൽ

തിരുവനന്തപുരം: പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈംഗീക താത്പര്യത്തോടെ കടന്ന് പിടിച്ചെന്നാണ് മൊഴി. ഐപിസി 354  പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്. കൻറോൺമെൻറ് അസി. കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിസി ജോർജ്ജിനെ അറസ്റ്റ് ചെയ്തത്.

അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നാണ് പിസി ജോർജ്ജ് ആരോപിച്ചത്. മറ്റൊര കേസിൽ സാക്ഷി പറയാത്ത വൈരാഗ്യമാണ് അറസ്റ്റിന് പിന്നിൽ. ഒരു വൃത്തി കേടും താൻ ചെയ്തിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു.ഇദ്ദേഹത്തെ എആർ ക്യാമ്പിലേക്ക് മാറ്റും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News