Road Accident: രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്!

Road Accident: അപകടത്തിൽ പരിക്കേവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2024, 01:23 PM IST
  • കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം
  • പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്
  • രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്
Road Accident: രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; 7  പേർക്ക് പരിക്ക്!

പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്. രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.  സേവാഭാരതിയുടെ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

Also Read: സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അപകടത്തിൽ 7 പേർക്ക് പരുക്കേറ്റു. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയ്ക്ക് പോയ KSRTC ബസും കോന്നിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികളേയും കൊണ്ട് പോയ ആമ്പുലൻസും കൂട്ടിഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. 

Also Read: പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ തെലങ്കാനയിൽ കൊല്ലപ്പെട്ടു

ആംബുലൻസ് ഡ്രൈവറുടെ തലയ്ക്ക് പൊട്ടലിന് സമാനമായ പരിക്ക് ഉള്ളതായും വിവരമുണ്ട്. റോഡിലെ മഴ വെള്ളത്തിൽ വാഹനത്തിൻ്റെ ടയറുകൾ തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.  ഇതോടെ പുനർ നിർമ്മാണം നടന്ന പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പുനലൂർ കോന്നി റീച്ചിൽ വാഹന  അപകടങ്ങൾ തുടർക്കഥയാകുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News