Shanti Bhushan : മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു; ഒരു യുഗത്തിന്റെ അന്ത്യമെന്ന് മകൻ പ്രശാന്ത് ഭൂഷൺ

Shanthi Bushan Demise : മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ പിതാവാണ് ശാന്തി ഭൂഷൺ

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 09:46 PM IST
  • വാർധ്യകസഹജമായ ബുദ്ധിമുട്ടകളെ തുടർന്ന് ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം.
  • 97 വയസായിരുന്നു.
  • 1977 മുതൽ 1979 വരെ ജനതപാർട്ടിയുടെ മൊറാജി ദേശായി സർക്കാരിന്റെ നിയമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ.
Shanti Bhushan : മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു; ഒരു യുഗത്തിന്റെ അന്ത്യമെന്ന് മകൻ പ്രശാന്ത് ഭൂഷൺ

ന്യൂ ഡൽഹി : മുൻ കേന്ദ്ര നിയമമന്ത്രിയും സൂപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷൺ അന്തരിച്ചു. വാർധ്യകസഹജമായ ബുദ്ധിമുട്ടകളെ തുടർന്ന് ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. 97 വയസായിരുന്നു. 1977 മുതൽ 1979 വരെ ജനതപാർട്ടിയുടെ മൊറാജി ദേശായി സർക്കാരിന്റെ നിയമന്ത്രിയായിരുന്നു ശാന്തി ഭൂഷൺ.

ആദ്യ കാലഘട്ടങ്ങളിൽ കോൺഗ്രസ് (ഒ) അംഗമായിരുന്നു ഭൂഷൺ പിന്നീട് ജനത പാർട്ടിയുടെ ഭാഗമായി. ആറ് വർഷത്തോളം ബിജെപിക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തിരുന്നു. മകൻ പ്രശാന്ത് ഭൂഷണിനോടൊപ്പം 2012ൽ ആം ആദ്മി പാർട്ടി രൂപീകരണ നേതാക്കളിൽ ഒരാളായിരുന്നു ശാന്തി ഭൂഷൺ. പിന്നീട് ഇരുവരും എഎപിയിൽ നിന്നും വിട്ടുമാറി.

ALSO READ : Visakhapatnam : ആന്ധ്ര പ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി

തന്റെ പിതാവിന്റെ വിട വാങ്ങൾ ഒരു യുഗത്തിന്റെ അന്ത്യമാണെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെ മാറ്റങ്ങൾ നേരിൽ കണ്ട ഒരാളായിരുന്നു തന്റെ പിതാവ് ശാന്തി ഭൂഷൺ എന്ന് പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News