സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് മാനേജർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ നാളെ (ഏപ്രിൽ 24) സമാപിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sail.co.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാനേജർ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 24 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിലെ 10 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
സെയിൽ റിക്രൂട്ട്‌മെന്റ് 2023: ഒഴിവുകളുടെ വിശദാംശങ്ങൾ
മാനേജർ (കൽക്കരി, കോക്ക്, കെമിക്കൽ: ഒരു തസ്‌തിക
മാനേജർ (സിവിൽ ആൻഡ് സ്ട്രക്ചറൽ): രണ്ട് തസ്‌തികകൾ
മാനേജർ (ഇലക്‌ട്രിക്കൽ): രണ്ട് തസ്‌തികകൾ
മാനേജർ (മെക്കാനിക്കൽ): രണ്ട് തസ്‌തികകൾ
മാനേജർ (ടെക്‌നോളജി- അയൺ ആൻഡ് സിന്റർ/ സ്റ്റീൽ/ റോളിംഗ് മിൽസ്): രണ്ട് തസ്തികകൾ.
ALSO READ: Bsf Recruitment 2023: ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം ഇങ്ങനെ
ശമ്പള സ്‌കെയിൽ: മേൽപ്പറഞ്ഞ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇ-3 ഗ്രേഡിൽ 80,000–2,20,000 സ്കെയിൽ ഓഫ് പേയിൽ റെഗുലർ ജോലിക്കായി പരിഗണിക്കും.
സെയിൽ റിക്രൂട്ട്‌മെന്റ് 2023: തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്ത് പരീക്ഷ അല്ലെങ്കിൽ അഭിമുഖം അല്ലെങ്കിൽ ഇവ രണ്ടും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അഡ്മിറ്റ് കാർഡ്/ കോൾ ലെറ്റർ, ഇമെയിൽ/എസ്എംഎസ്, സെയിൽ വെബ്‌സൈറ്റ് എന്നിവ വഴി യോഗ്യരായ ഉദ്യോഗാർത്ഥികളെ ഇക്കാര്യം അറിയിക്കും. അപേക്ഷാ ഫീസ് 700 രൂപയും പ്രോസസ്സിംഗ് ചാർജ് 200 രൂപയുമാണ്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിക്ക് സാധുവായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. കൂടാതെ സന്ദേശങ്ങൾ ലഭിക്കുന്നതിന് റിക്രൂട്ട്‌മെന്റ് പ്രക്രിയ പൂർത്തിയാകുന്നതുവരെ അത് സജീവമായി സൂക്ഷിക്കുകയും വേണം. അപേക്ഷാ ഫോർമാറ്റ് sail.co.in എന്ന വെബ്‌സൈറ്റിൽ നിന്ന് "കരിയേഴ്സ്" അല്ലെങ്കിൽ sailcareers.com എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...