Rahul Gandhi | വിവാഹം കഴിക്കുന്നത് എപ്പോൾ? പെൺകുട്ടി എങ്ങിനെ? രാഹുൽ ഗാന്ധിയുടെ മറുപടികൾ

ട്രാവൽ, ഫുഡ് യൂടൂബ് ചാനലായ കർളി ടെയിൽസ് ചീഫ്  എഡിറ്റർ കാമിയ ജാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാഹുൽ സംസാരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jan 24, 2023, 11:52 AM IST
  • 32 മിനുട്ടുള്ള അഭിമുഖത്തിൽ തൻറെ വ്യക്തി ജീവിതം സംബന്ധിച്ച് പലതും രാഹുൽ സംസാരിക്കുന്നുണ്ട്
  • മാർഷൽ ആർട്സിൽ ബ്ലാക്ക് ബെൽറ്റും, സ്കൂബ ഡൈവിങ്ങിൽ പരിശീലനവും താൻ നേടിയിട്ടുണ്ടെന്ന് രാഹുൽ
  • അഭിമുഖം വളരെ പെട്ടെന്നാണ് വൈറലായത്
Rahul Gandhi | വിവാഹം കഴിക്കുന്നത് എപ്പോൾ? പെൺകുട്ടി എങ്ങിനെ? രാഹുൽ ഗാന്ധിയുടെ മറുപടികൾ

ന്യൂഡൽഹി: 2022 സെപ്റ്റംബറിൽ ആരംഭിച്ച  ഭാരത് ജോഡോ യാത്ര അതിൻറെ അവസാന ദിവസത്തിലേക്ക് അടുക്കുകയാണ്. നിലവിൽ ജമ്മു കാശ്മീരിലുള്ള ജോഡോ യാത്രാ സംഘം ജനുവരിയിൽ തങ്ങളുടെ യാത്ര പൂർത്തിയാക്കും. ജോഡോ യാത്രക്കിടയിലും വിശ്രമവേളകളിലും രാഹുൽ നിരവധി ടീവി, യൂടൂബ് ചാനലുകൾക്കും, പത്ര മാധ്യമങ്ങൾക്കും അഭിമുഖങ്ങൾ നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയമായിരുന്നു എല്ലാത്തിലെയും പ്രധാന വിഷയം. എന്നാൽ രാഷ്ട്രീയത്തിനപ്പുറം  തൻറെ വ്യക്തി ജീവിതം കൂടി തുറന്ന് പറയുകയാണ് പുതിയ അഭിമുഖത്തിൽ രാഹുൽ.

ട്രാവൽ, ഫുഡ് യൂടൂബ് ചാനലായ കർളി ടെയിൽസ് ചീഫ്  എഡിറ്റർ കാമിയ ജാനിക്ക് അനുവദിച്ച അഭിമുഖത്തിലാണ് രാഹുൽ സംസാരിച്ചത്. യോജിച്ച പെൺകുട്ടി വരുമ്പോൾ അവളെ വിവാഹം കഴിക്കും, എൻറെ മാതാപിതാക്കളുടെ വിവാഹ ജീവിതം മികച്ചതായിരുന്നു അത് കൊണ്ട് തന്നെ എൻറെയും ലെവൽ അൽപ്പം ഉയർന്നു തന്നെയാണ്. ബുദ്ധിമതിയായ പെൺകുട്ടിയായിരിക്കണം ലവിങ്ങ് പേഴ്സൺ ആയിരിക്കണം- രാഹുൽ പറയുന്നു
 

അതൊരു ഷോക്കായിരുന്നു

സ്കൂളിൽ പഠിച്ച് കൊണ്ടിരുന്ന കാലത്താണ് ഗ്രാൻറ് മദർ (ഇന്ദിരാ ഗാന്ധി) കൊല്ലപ്പെടുന്നത്. ഇതേ തുടർന്ന സുരക്ഷ ഉദ്യോഗസ്ഥർ സ്കൂളിൽ പോകാൻ അനുവദിച്ചില്ല. സുരക്ഷാ പ്രശ്നങ്ങൾ എപ്പോഴുമുണ്ടായിരുന്നു. ഡൽഹി സെൻറ് സ്റ്റീഫൻസിലായിരുന്നു കോളേജ് വിദ്യാഭ്യാസം പിന്നീട് ഹാർവാഡിൽ ഇൻറർനാഷണൽ റിലേഷൻസിന് ചേർന്നു. അപ്പോഴാണ് പാപ്പാ (രാജീവ് ഗാന്ധി) മരിക്കുന്നത്. പിന്നീട് അമേരിക്കയിലെ മറ്റൊരു കോളേജിലേക്ക് മാറി. പീന്നീട് കേംബ്രിഡ്ജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. 32 മിനുട്ടുള്ള അഭിമുഖത്തിൽ തൻറെ വ്യക്തി ജീവിതം സംബന്ധിച്ച് പലതും രാഹുൽ സംസാരിക്കുന്നുണ്ട്.

സ്കൂബ ഡൈവിങ്ങ്, ബ്ലാക്ക് ബെൽറ്റ്

മാർഷൽ ആർട്സിൽ ബ്ലാക്ക് ബെൽറ്റും, സ്കൂബ ഡൈവിങ്ങിൽ പരിശീലനവും താൻ നേടിയിട്ടുണ്ടെന്ന് രാഹുൽ പറയുന്നു. കോളേജിലെ ബോക്സിങ്ങ് മത്സരങ്ങളും അഭിമുഖത്തിൽ പങ്ക് വെക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News