ഛത്തീസ്ഗഡ്: നക്സലിസം ഇന്നും ഒരു വെല്ലുവിളി തന്നെയാണ് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. എന്നാല്‍ നക്സലിസം ഉയര്‍ത്തുന്ന ഭീഷണിയില്‍ കുറവ് വന്നിട്ടുണ്ടെന്നും നക്സലിസം തന്നെ നിലനില്പ് ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമങ്ങളും കുറഞ്ഞിരിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
ഛത്തീസ്ഗഡിലെ അംബികാപുറില് നടന്ന 261 ബസ്തരിയ ബറ്റാലിയന്റെ പാസ്സിംഗ്ഔട്ട് പരേഡില്‍ സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
വളരെയേറെ പ്രത്യേകതയുള്ളതാണ് ബസ്തരിയ ബറ്റാലിയന്. ഈ ബറ്റാലിയനിലെ അംഗങ്ങള്‍ നക്സൽ ബാധിത ജില്ലകളില്‍ നിന്നുള്ളവരാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് സിആര്‍പിഎഫിന്റെ ഭാഗമാണ്. ഈ ബറ്റാലിയനിലെ അംഗങ്ങള്‍ ബീജാപ്പൂർ, ദന്തേവാഡ, നാരായൺപുർ, സുക്മ ജില്ലകളില്‍ നിന്നുള്ളവരാണ്.
അതുകൂടാതെ ഈ ബറ്റാലിയനില്‍ 33% ബനിതകളാണ് എന്നതും ഒരു മുഖ്യ സവിശേഷതയായി കാണാം.
അതേസമയം, ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മരിച്ച ജവാന്മാരുടെ എണ്ണം ഏഴായി. ഇന്നലെ ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെയായിരുന്നു ആക്രമണം.
ജവാന്മാർ ചോളനാറിൽനിന്നും കിർന്ധുവിലേക്കു പോകുന്നതിനിടെ ദന്തേവാഡയിലായിരുന്നു സംഭവം. റോഡരുകിൽ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ സൈനിക വാഹനം പൂർണമായും തകർന്നിരുന്നു. മാവോവാദികള്‍ക്കായുള്ള തെരച്ചിലിന്റെ ഭാഗമായി വാഹനത്തിലെത്തിയ സുരക്ഷാ സൈനികരാണ് അപകടത്തില്‍പെട്ടത്.
Naxalism is a challenge but I want to say that this menace is now shrinking and is losing ground. The casualties in Security Forces has declined: Home Minister Rajnath Singh at Passing Out Parade of 261 Bastariya Battalion in Ambikapur #Chhattisgarh pic.twitter.com/bmmKTYpC9t
— ANI (@ANI) May 21, 2018