ന്യൂഡല്‍ഹി: ഖാദി ഗ്രാമോദ്യോഗിന്‍റെ കലണ്ടറിൽനിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച ഹരിയാന മന്ത്രി അനിൽ വിജ് വിവാദ പ്രസ്താവന പിൻവലിച്ചു.
മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തീർത്തും വ്യക്തിപരമാണ്. ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കും എന്നതിനാൽ പരാമർശം പിൻവലിക്കുകയാണെന്ന് പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
വിപണന മൂല്യം ഗാന്ധിയേക്കാള്‍ മോദിക്കാണെന്നും അതുകൊണ്ടാണ് ഖാദി ഗ്രാമോദ്യോക് കലണ്ടറില്‍ നിന്നും ഗാന്ധിജിയെ മാറ്റിയതെന്നുമാണ് അനില്‍ വിജ് വിവാദ പ്രസ്താവന നടത്തിയത്. കാലക്രമേണ നോട്ടുകളിൽനിന്നു ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഹരിയാനയില്‍ പൊതുയോഗത്തില്‍ വെച്ചാണ് ഗാന്ധിയെ കുറിച്ച് ഈ പരാമര്‍ശം നടത്തിയത്. പ്രസ്താവന ഇതിനോടകം തന്നെ വലിയ വിവാദമായി. ഇതേത്തുടര്‍ന്നാണ് പ്രസ്താവന പിന്‍വലിക്കാന്‍ അനില്‍ തയാറായത്.