അഹമ്മദാബാദ്: ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം പാഞ്ഞു കയറി ഒമ്പത് പേർ മരിച്ചു. അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ഹൈവേയിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരന്‍ പകര്‍ത്തിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വാഹനം അമിതവേഗത്തിലായിരുന്നെന്നും ആളുകള്‍ ഓടിമാറുന്നതിനിടെ അവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്നും സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അല്‍തമാഷ് ഖുറേഷി എന്നയാള്‍ വാര്‍ത്താ മാധ്യമത്തോട് പ്രതികരിച്ചു.
റോഡരികില്‍ കൂടിനില്‍ക്കുന്ന ആളുകള്‍ക്കിടിയിലേക്ക് ഒരു വെള്ളനിറത്തിലുള്ള ജാഗ്വര്‍ എസ്.യു.വി. അമിത വേഗതയില്‍ പാഞ്ഞുവരുന്നതും ആളുകളെ ഇടിച്ചുതെറിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം. ഹൈവേയില്‍ ഈ അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി മറ്റൊരു വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. അപകടത്തില്‍പ്പെട്ടത് അവിടെ കൂടിനിന്ന ആളുകളാണ്. അതിൽ രണ്ട് പേര്‍ പോലീസുകാരാണ്.
On Camera, Speeding Jaguar SUV Crashes Into People On Flyover, 9 Killed https://t.co/b1b0QUQEwb pic.twitter.com/WG3crbpk04
— NDTV (@ndtv) July 20, 2023
അഞ്ചു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മറ്റു നാല് പേര്‍ മരിച്ചത്. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍ ടാത്യാ പട്ടേലിനും പരിക്കേറ്റുവെന്നും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിതവേഗം കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിനിടയാക്കിയതെന്നാണ് പോലീസിന്റെ നിഗമനം. അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നാലു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...