നാരങ്ങ ചേര്‍ത്ത വിഭവങ്ങള്‍, അല്ലെങ്കില്‍ പുളിയുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിച്ചതിന് ശേഷം പാൽ കുടിക്കാൻ പാടില്ല. ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും.
മത്സ്യ മാംസാഹാരങ്ങൾക്കൊപ്പം പാൽ കുടിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും
തൈര് കഴിച്ചതിന് ശേഷം പാല് കുടിച്ചാൽ വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഉണ്ടാകും
ഉഴുന്ന് പരിപ്പ് കൊണ്ടുണ്ടാക്കിയ വിഭവങ്ങള്‍ കഴിച്ചതിന് ശേഷം പാല് കുടിച്ചാൽ വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും കാരണമാകും.
ഉപ്പ് ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം പാല് കുടിക്കരുത്. അത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും
സമ്പൂര്‍ണ്ണ ആഹാരത്തിന്റെ ശ്രേണിയില്‍പ്പെടുന്ന ഭക്ഷണ പദാര്‍ത്ഥമാണ് പാല്. എന്നാൽ ചില ഭക്ഷണങ്ങൾക്കൊപ്പം പാൽ കുടിക്കാൻ പാടില്ല.