Salt: ഉപ്പിന്റെ അളവ് അൽപം കുറയ്ക്കാം; ഹൃദ്രോ​ഗവും രക്തസമ്മർദ്ദവും ഒഴിവാക്കാം

ഉപ്പിന്റെ ഉപയോഗം ഒരു ഗ്രാം പോലും കുറയ്ക്കുന്നത് നിങ്ങളുടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നും അങ്ങനെ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 22, 2022, 05:21 PM IST
  • ഉപ്പ് അമിതമായി ഉപയോ​ഗിക്കുന്നവരിൽ ഹൃദ്രോ​ഗസാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
  • നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പ്രതിദിനം ഒരു ഗ്രാം ഉപ്പ് കുറയ്ക്കുന്നത് പോലും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
  • ഉപ്പിന്റെ ഉപയോഗം ഒരു ഗ്രാം പോലും കുറയ്ക്കുന്നത് നിങ്ങളുടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നും അങ്ങനെ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു
Salt: ഉപ്പിന്റെ അളവ് അൽപം കുറയ്ക്കാം; ഹൃദ്രോ​ഗവും രക്തസമ്മർദ്ദവും ഒഴിവാക്കാം

ലോകത്ത് ഏറ്റവും കൂടുതൽ മരണകാരണങ്ങളിലൊന്നാണ് ഹൃദ്രോഗങ്ങൾ അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ. പല ജീവിതശൈലി ഘടകങ്ങളും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ഹൃദ്രോ​ഗത്തിലേക്ക് നയിക്കുന്നു. ഇത്തരത്തിൽ ഒന്നാണ് ഉപ്പിന്റെ ഉപയോ​ഗം. ഉപ്പ് അമിതമായി ഉപയോ​ഗിക്കുന്നവരിൽ ഹൃദ്രോ​ഗസാധ്യത വളരെ കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് പ്രതിദിനം ഒരു ഗ്രാം ഉപ്പ് കുറയ്ക്കുന്നത് പോലും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉപ്പിന്റെ ഉപയോഗം ഒരു ഗ്രാം പോലും കുറയ്ക്കുന്നത് നിങ്ങളുടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നും അങ്ങനെ ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു.

ഉപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു

ഭക്ഷണത്തിലൂടെ അമിതമായി സോഡിയം ശരീരത്തിലെത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നുവെന്നതിന് നിർണായക തെളിവുകൾ നിലവിലുണ്ടെന്ന് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ സന്തോഷ് കുമാർ ഡോറ പറയുന്നു. അമിതമായി ഉപ്പ് കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയത്തിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പ് നിങ്ങളുടെ ശരീരത്തിൽ വളരെയധികം വെള്ളം നിലനിർത്താനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഇത് കാരണമാകുന്നു.

ALSO READ: Feeling lethargic: എപ്പോഴും അലസതയും ക്ഷീണവുമാണോ... ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഉപ്പ് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തെയും ധമനികളെയും ദോഷകരമായി ബാധിക്കും. ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണം. ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. സ്ട്രോക്കുകളുടെ 62 ശതമാനവും, ഇസ്കെമിക് ഹൃദ്രോഗ കേസുകളിൽ 49 ശതമാനവും ഉയർന്ന രക്തസമ്മർദ്ദം മൂലമാണ് ഉണ്ടാകുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

ഉപ്പ് കഴിക്കുന്നതിന്റെ അളവ് വ്യക്തിയുടെ പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. മുതിർന്നവർ പ്രതിദിനം ആറ് ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ കഴിക്കാവൂ. അതായത്, ഏകദേശം ഒരു ടീസ്പൂൺ. ബ്രെഡ് പോലുള്ള തയ്യാറാക്കി വാങ്ങുന്ന ഭക്ഷണങ്ങളിൽ ഇതിനകം അടങ്ങിയിരിക്കുന്ന ഉപ്പും പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുമ്പോൾ ചേർക്കുന്ന ഉപ്പും ഉൾപ്പെടെയാണ് ഒരു ടീസ്പൂൺ ഉപ്പ് മാത്രമേ കഴിക്കാവൂ എന്ന് പറയുന്നനത്. കുട്ടികൾ മുതിർന്നവരേക്കാൾ കുറച്ച് ഉപ്പ് മാത്രമേ കഴിക്കാവൂ എന്നും ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു.

ഭക്ഷണ ലേബലുകളിലെ പോഷകാഹാര വിവരങ്ങൾ പരിശോധിച്ച് ഉപ്പ് കുറഞ്ഞ ഓപ്ഷനുകളും ചേരുവകളും തിരഞ്ഞെടുക്കാൻ ശ്രമിക്കുക. പാചകം ചെയ്യുമ്പോൾ കുറച്ച് ഉപ്പ് ചേർക്കുക. ഭക്ഷണം തയ്യാറാക്കിയ ശേഷം കഴിക്കുന്ന സമയത്ത് ഉപ്പ് ചേർക്കരുത്. ഉപ്പിന് പകരം കുരുമുളക്, പച്ചമരുന്നുകൾ, വെളുത്തുള്ളി, സുഗന്ധവ്യഞ്ജനങ്ങൾ അല്ലെങ്കിൽ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ ഭക്ഷണം രുചികരമാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News