High Cholesterol Symptom: കൊളസ്ട്രോൾ നില ഉയരുന്നുണ്ടോ? ശരീരം നൽകും ഈ സൂചനകൾ

High Cholesterol: രക്തത്തിൽ വളരെയധികം കൊളസ്ട്രോൾ ഉണ്ടെങ്കിൽ, അത് ധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ ഉണ്ടാകാൻ കാരണമാകുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 01:30 PM IST
  • ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ ശ്രമിച്ചില്ലെങ്കിൽ, നിങ്ങളുടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടാൻ കാരണമാകും
  • കൊളസ്ട്രോളും മറ്റ് ഫാറ്റി വസ്തുക്കളും അടങ്ങിയതാണ് പ്ലാക്ക്
  • ഇത് നിങ്ങളുടെ ധമനികളിൽ അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തെ തടയും
High Cholesterol Symptom: കൊളസ്ട്രോൾ നില ഉയരുന്നുണ്ടോ? ശരീരം നൽകും ഈ സൂചനകൾ

ഉയർന്ന കൊളസ്‌ട്രോളിനെ നിശബ്ദ കൊലയാളിയെന്നാണ് വിളിക്കുന്നത്. കൃത്യസമയത്ത് കണ്ടെത്തി കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. എന്നാൽ കൊളസ്ട്രോൾ നില ഉയരുന്നത് ആദ്യഘട്ടത്തിൽ ശ്രദ്ധയിൽപ്പെടില്ല. ആരോഗ്യം വഷളായതിന് ശേഷം മാത്രമേ കൊളസ്ട്രോൾ നില വളരെ ഉയർന്നതായി മനസ്സിലാകൂ. നിങ്ങളുടെ രക്തത്തിൽ വളരെയധികം കൊളസ്ട്രോൾ ഉണ്ടെങ്കിൽ, അത് നിങ്ങളുടെ ധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ ഉണ്ടാകാൻ കാരണമാകുന്നു.

ഉയർന്ന കൊളസ്‌ട്രോൾ കുറയ്ക്കാൻ ശ്രമിച്ചില്ലെങ്കിൽ, നിങ്ങളുടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞു കൂടാൻ കാരണമാകും. കൊളസ്ട്രോളും മറ്റ് ഫാറ്റി വസ്തുക്കളും അടങ്ങിയതാണ് പ്ലാക്ക്, ഇത് നിങ്ങളുടെ ധമനികളിൽ അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തെ തടയും. ഇത് നിങ്ങളുടെ ശരീരത്തിലെ സുഗമമായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. പെരിഫറൽ ആർട്ടറി ഡിസീസ് (പിഎഡി) എന്നറിയപ്പെടുന്ന കാലുകളിൽ ദൃശ്യമാകുന്ന ലക്ഷണമാണ് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ പ്രധാന ലക്ഷണം.

ALSO READ: World Pneumonia Day 2022: ലോക ന്യുമോണിയ ദിനം; ന്യുമോണിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കാം, പ്രതിരോധിക്കാം

കാല് വേദന ഉയർന്ന കൊളസ്‌ട്രോളിന്റെ സൂചനയാണ്. പെരിഫറൽ ആർട്ടറി രോഗത്തിന്റെ ആദ്യ ലക്ഷണം കാല് വേദനയോ മലബന്ധമോ ആയിരിക്കും. കാല് വേദനയോ അസ്വസ്ഥതയോ പല കാരണങ്ങളാൽ ഉണ്ടാകാം. എന്നാൽ കാലുവേദന, നിങ്ങൾ ചലിക്കുമ്പോൾ മാത്രം വരികയും വിശ്രമിക്കുമ്പോൾ മാറുകയും വീണ്ടും ചലിക്കുമ്പോൾ വേദന വരികയും ചെയ്യുന്ന വിധത്തിൽ ഉള്ളതാണെങ്കിൽ ഇത് പെരിഫറൽ ആർട്ടറി ഡിസീസുമായി ബന്ധപ്പെട്ടതാണെന്ന് തിരിച്ചറിയാം. പേശികളുടെ അമിത പ്രവർത്തനം, നിർജ്ജലീകരണം, പേശികളുടെ ആയാസം, വ്യായാമം തുടങ്ങിയവയും ഇതിന് കാരണമാകാം.

വിശ്രമിക്കുമ്പോൾ നിങ്ങളുടെ പാദങ്ങളിലും കാൽവിരലുകളിലും വേദന, പാദങ്ങളിലെ ചർമ്മത്തിൽ തണുപ്പ്, നിങ്ങളുടെ ചർമ്മത്തിന്റെ ചുവപ്പ് അല്ലെങ്കിൽ മറ്റ് നിറത്തിലുള്ള മാറ്റങ്ങൾ, പതിവായി അണുബാധകൾ, കാലുകളിലും വിരലുകളിലും ഉണങ്ങാതെ മുറിവ് കൂടുതൽ കാലം തുടരുക എന്നിവയെല്ലാം പെരിഫറൽ ആർട്ടറി ഡിസീസിന്റെ മറ്റ് മുന്നറിയിപ്പ് അടയാളങ്ങളാണ്.

ALSO READ: Prostate Cancer: അമ്പത് കഴിഞ്ഞ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കൂടുതൽ; പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് അറിയാം

ഉയർന്ന കൊളസ്ട്രോൾ ഉണ്ടെന്ന സൂചനകൾ കണ്ടാൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഭക്ഷണത്തിൽ നിന്ന് പൂരിത കൊഴുപ്പ് കുറയ്ക്കുക, ധാരാളം പച്ചക്കറികൾ കഴിക്കുക, പഴങ്ങൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള മത്സ്യം എന്നിങ്ങനെയുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഉപ്പിന്റെ ഉപയോ​ഗം കുറയ്ക്കുക. മദ്യപാനം ഉപേക്ഷിക്കുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News