പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; ഒരു പ്രതിയും കൂടി പിടിയിൽ വനം വകുപ്പ് അറസ്റ്റ് ചെയ്തു

മുഖ്യപ്രതി നാരായൺ നമ്പൂതിരി ശരത്തിന്റെ കൈവശമാണ് പണം ഏൽപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 28, 2023, 07:49 PM IST
  • പിടിയിലായ ശരത്ത് മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയാണ്.
  • മുഖ്യപ്രതി നാരായൺ നമ്പൂതിരി ശരത്തിന്റെ കൈവശമാണ് പണം ഏൽപ്പിച്ചത്.
പൊന്നമ്പല മേട്ടിലെ അനധികൃത പൂജ; ഒരു പ്രതിയും കൂടി പിടിയിൽ വനം വകുപ്പ് അറസ്റ്റ് ചെയ്തു

ഇടുക്കി : പൊന്നമ്പല മേട്ടിലെ അനധികൃത പൂജ നടത്തിയ സംഭവത്തിൽ ഒരു പ്രതിയെയും കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിലായത് ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. പിടിയിലായ ശരത്ത് മുഖ്യപ്രതി നാരായണൻ നമ്പൂതിരിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയാണ്. മുഖ്യപ്രതി നാരായൺ നമ്പൂതിരി ശരത്തിന്റെ കൈവശമാണ് പണം ഏൽപ്പിച്ചത്. 

ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയപ്രകാശ്. കെ യുടെ നേതൃത്വംത്തിലാണ് നടപടി. ശരത് ആണ് ഒരു ജീപ്പിൽ കുമളിയിൽ നിന്നും വള്ളക്കടവ് വരെ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും എത്തിച്ചത്. തുടർന്ന്  വള്ളക്കടവിൽ നിന്നും ബസിൽ കൊച്ചുപമ്പയിൽ എത്തി വനത്തിലൂടെ നടന്ന് പൊന്നമ്പലമേട്ടിലത്തുകയായുരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News