Green Fixed Deposit: പ്രതിവർഷം 8.50 ശതമാനം പലിശ, രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റുമായി എയു സ്മോൾ ഫിനാൻസ് ബാങ്ക്

ഉപഭോക്താക്കൾക്ക് അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ കാലാവധി ഈ സ്കീമിൽ  തിരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞത് 2 വർഷത്തെ കാലാവധിയാണ് ഇതിനുള്ളത്

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 12:34 PM IST
  • ഉപഭോക്താക്കൾക്ക് അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ കാലാവധി ഈ സ്കീമിൽ തിരഞ്ഞെടുക്കാം
  • ഇതിൽ പ്രതിവർഷം 8.50 ശതമാനം വരെ പലിശ ലഭിക്കും
  • പരിസ്ഥിതി സൗഹൃദ പദ്ധതികളെ പിന്തുണയ്ക്കാൻ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെയാണ് ലക്ഷ്യം വെക്കുന്നത്
Green Fixed Deposit: പ്രതിവർഷം 8.50 ശതമാനം പലിശ, രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റുമായി എയു സ്മോൾ ഫിനാൻസ് ബാങ്ക്

രാജ്യത്തെ ആദ്യത്തെ ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റിന്  എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടക്കം കുറിച്ചു. പ്ലാനറ്റ് ഫസ്റ്റ്- എയു ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റ് എന്നാണ് എഫ്ഡിയുടെ പേര്. സൗരോർജ്ജവും ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളും ഉൾപ്പെടെയുള്ള ഹരിത പദ്ധതികളെ പിന്തുണയ്ക്കുന്നതിനായാണ് ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റ്  രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ പദ്ധതികളെ പിന്തുണയ്ക്കാൻ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകരെയാണ് ഇത് ലക്ഷ്യം വെക്കുന്നത്.

നിങ്ങൾക്ക് എങ്ങനെ നിക്ഷേപിക്കാം?

The Planet First - Au Green ഫിക്സഡ് ഡിപ്പോസിറ്റിൽ കുറഞ്ഞത് 5000 രൂപ നിക്ഷേപിക്കാം, ഇതിൽ പ്രതിവർഷം 8.50 ശതമാനം വരെ പലിശ ലഭിക്കും. ഇതിൽ, AU SFB-യുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഗ്രീൻ എഫ്ഡിയിൽ വീഡിയോ ബാങ്കിംഗ് വഴിയോ AU 0101 ആപ്പ് വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ അവരുടെ അടുത്തുള്ള AU സ്മോൾ ഫിനാൻസ് ബാങ്ക് ശാഖകൾ സന്ദർശിച്ചോ എളുപ്പത്തിൽ നിക്ഷേപിക്കാം.

ഉപഭോക്താക്കൾക്ക് അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ കാലാവധി ഈ സ്കീമിൽ  തിരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞത് 2 വർഷത്തെ കാലാവധിയാണ് ഇതിനുള്ളത്. കൂടാതെ ദീർഘകാല നിക്ഷേപ ഓപ്ഷനുകളും ഇതിനുണ്ട്. പ്ലാനറ്റ് ഫസ്റ്റ് - AU ഗ്രീൻ ഫിക്‌സഡ് ഡെപ്പോസിറ്റിൽ പ്രതിമാസ, ത്രൈമാസ, ക്യുമുലേറ്റീവ് (മെച്യൂരിറ്റിയിൽ) ഉൾപ്പെടെ വിവിധ പലിശ പേയ്‌മെന്റ് ഓപ്ഷനുകളുണ്ട്.

ഇതിന് പുറമെ ഉപഭോക്താക്കൾക്ക് അവരുടെ ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചും പ്ലാനറ്റ് ഫസ്റ്റ് - എയു ഗ്രീൻ ഫിക്സഡ് ഡിപ്പോസിറ്റിലൂടെ അവർ ഏറ്റെടുക്കുന്ന ഹരിത പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും പതിവായി അപ്‌ഡേറ്റുകൾ നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News