Highest FD Interest Rate: എഫ്ഡിക്ക് പിന്നെയും 7 ശതമാനം പലിശ തരുന്ന മറ്റൊരു സ്വകാര്യ ബാങ്ക്, ഇപ്പോൾ നിക്ഷേപിച്ചാൽ

Fixed Deposit Rates: പുതിയ നിരക്കുകൾ ഒക്ടോബർ 11 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിക്ക് ബാങ്ക് 3.50 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 13, 2023, 06:49 PM IST
  • 1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധികളിൽ എഫ്ഡി ലഭ്യമാണ്
  • 2 വർഷത്തിൽ കൂടുതലും 3 വർഷത്തിൽ താഴെയുമുള്ള എഫ്ഡിക്ക് 7% പലിശ വരെ ലഭിക്കും
  • 222 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 5.60% പലിശ
Highest FD Interest Rate: എഫ്ഡിക്ക് പിന്നെയും 7 ശതമാനം പലിശ തരുന്ന മറ്റൊരു സ്വകാര്യ ബാങ്ക്, ഇപ്പോൾ നിക്ഷേപിച്ചാൽ

ഇന്ത്യയിലെ പഴയ ബാങ്കുകളിൽ ഒന്നാണ് ജമ്മു ആൻഡ് കാശ്മീർ ബാങ്ക് . 1938-ലാണ് ഈ സ്വകാര്യമേഖലാ ബാങ്ക് സ്ഥാപിതമായത് . കഴിഞ്ഞ ദിവസം ബാങ്ക് തങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്കുകൾ പരിഷ്കരിച്ചു. രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 70 ബേസിക് പോയൻറുകളാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ ഒക്ടോബർ 11 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ 7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്ഡിക്ക് ബാങ്ക് 3.50 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. 

 FD-യിൽ നിങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ

1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെയുള്ള കാലാവധികളിൽ എഫ്ഡി ലഭ്യമാണ്.  7.10% ആണ് നിരക്ക്. 2 വർഷത്തിൽ കൂടുതലും 3 വർഷത്തിൽ താഴെയുമുള്ള എഫ്ഡിക്ക് 7% പലിശ വരെ ലഭിക്കും. മറ്റ് വിശദാംശങ്ങൾ ചുവടെ

ദീർഘകാല നിക്ഷേപങ്ങൾക്ക് 6% അല്ലെങ്കിൽ അതിൽ കൂടുതൽ പലിശ

5 വർഷം മുതൽ 10 വർഷം വരെയുള്ള എഫ്ഡികൾക്ക് 6.50% പലിശയും 3 വർഷം മുതൽ 5 വർഷത്തിൽ താഴെയുള്ള എഫ്ഡികൾക്ക് 6.50% പലിശയുമാണ് ലഭിക്കുന്നത്. 333 ദിവസത്തെ എഫ്ഡിയിൽ സാധാരണ പൗരന്മാർക്ക് 6% പലിശയും മുതിർന്ന പൗരന്മാർക്ക് 6.60% പലിശയും ലഭിക്കും. ഇതുകൂടാതെ, 334 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 6% പലിശയും 271 ദിവസം മുതൽ 332 ദിവസത്തിൽ താഴെയുള്ള FD കൾക്ക് 6% പലിശയും ലഭ്യമാണ്.

ഇത്രയും ദിവസത്തേക്ക്  6% ൽ താഴെ പലിശ 

222 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് സാധാരണ പൗരന്മാർക്ക് 5.60% പലിശയും മുതിർന്ന പൗരന്മാർക്ക് 6.30% പലിശയുമാണ് നൽകുന്നത്. 181 ദിവസം മുതൽ 221 ദിവസം വരെയുള്ള എഫ്ഡികളിൽ 5.60%, 91 ദിവസം മുതൽ 180 ദിവസം വരെയുള്ള എഫ്ഡികളിൽ 4.50% (മുതിർന്ന പൗരന്മാർക്ക് 4.75%), 46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡികളിൽ 4.60% എന്നിങ്ങനെയാണ് 31 ദിവസം മുതൽ 45 ദിവസം വരെയുള്ള എഫ്ഡികൾ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ. 7 ദിവസം മുതൽ 30 ദിവസം വരെയുള്ള FD-കൾക്ക് 3.50% പലിശയും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News