ന്യൂഡൽഹി: 13,600 കോടി കടമെടുക്കാൻ കേരളത്തിന് സുപ്രീംകോടതിയുടെ അനുമതി. 26000 കോടി രൂപ കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ വാദത്തിനിടയെ കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച തുക സംസ്ഥാനം അംഗീകരിക്കുകയായിരുന്നു. കേരളത്തിന് കടമെടുക്കണമെങ്കിൽ കേന്ദ്രത്തിന് എതിരായ ഹർജി പിൻവലിക്കണമെന്ന കേന്ദ്ര സർക്കാർ നടപടിയെ കോടതി വിമർശിച്ചു.
നിലവിൽ 3 ശതമാനം മാത്രം കടമെടുക്കാനാണ് ആവശ്യപ്പെടുന്നതെന്നും നേരത്തെ ഇത് 98 ശതമാനം വരെയായിരുന്നെന്നും കേരളം പറഞ്ഞു. പല സ്വയംഭരണ സ്ഥാപനങ്ങളുടെ കടവും തങ്ങളുടെ കണക്കിലേക്ക് ഉൾപ്പെടുത്തുകയാണെന്നാണ് സംസ്ഥാനം കോടതിയിൽ പറഞ്ഞത്.
ശമ്പളം, പെൻഷൻ എന്നിവ കൊടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സംസ്ഥാന സർക്കാർ. ചരിത്രത്തിലാധ്യമായ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങിയതോടെ സംസ്ഥാനത്തെ ഗുരുതര സാമ്പത്തി പ്രതിസന്ധി കൂടി പുറത്തായിരിക്കുകയാണ്. 1-ന് ലഭിച്ചിരുന്ന ശമ്പളം മാസം 6-ൽ എത്തിയിട്ടും കൊടുത്ത് തീർക്കാൻ കഴിയാതെ വിഷമിക്കുകയാണ് സർക്കാർ. നിലവിൽ സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.