Guru Purnima 2022: ശുക്രൻ മിഥുന രാശിയിലേക്ക് മാറുന്ന സമയം, കാത്തിരിക്കുന്ന ഫലങ്ങൾ ഇതാണ്

Guru Purnima 2022 Date: ഗുരുപൂർണിമ നാളിൽ ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കും. മിഥുന രാശിയുടെ അധിപൻ ബുധനാണ്

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 04:35 PM IST
  • ശുക്ര സംക്രമണം ജ്യോതിഷത്തിൽ പ്രധാനപ്പെട്ട മാറ്റങ്ങളിൽപ്പെട്ട ഒന്നാണ്
  • മിഥുന രാശിക്കാർ തങ്ങളുടെ ജോലി സമർത്ഥമായി ചെയ്തുതീർക്കും
  • ശുക്രൻ മിഥുനത്തിലേക്ക് എത്തുന്നതോടെ രാശിക്കാർക്ക് വലിയ മാറ്റങ്ങൾക്ക് സാധ്യത
Guru Purnima 2022: ശുക്രൻ മിഥുന രാശിയിലേക്ക് മാറുന്ന സമയം, കാത്തിരിക്കുന്ന ഫലങ്ങൾ ഇതാണ്

Guru Purnima 2022 Date: ആഷാഢമാസത്തിലെ ശുക്ലപക്ഷ പൗർണ്ണമി നാളിലാണ് ഗുരുപൂർണിമ ആഘോഷിക്കുന്നത്. ഇത്തവണ ജൂലൈ 13-നാണ് ഗുരു പൂർണിമ. മികച്ച സമയമായാണ് ഗുരുപൂർണിമയെ കണക്കാക്കുന്നത്. ഈ ദിവസം  ചില ജ്യോതിശാസ്ത്ര മാറ്റത്തിനും സാധ്യതയുണ്ട്.

ഗുരുപൂർണിമ നാളിൽ ശുക്രൻ മിഥുന രാശിയിൽ സംക്രമിക്കും. മിഥുന രാശിയുടെ അധിപൻ പക്ഷെ ബുധനാണ്. ഗണിതം, യുക്തി, നിയമം, സംഗീതം, ആലാപനം, എഴുത്ത് തുടങ്ങിയവയുടെ ഘടകമായും ബുധനെ കണക്കാക്കുന്നു.ഭൂതങ്ങളുടെ ഗുരു എന്നും വിളിക്കുന്ന ശുക്രൻ കൂടി മിഥുനത്തിലേക്ക് എത്തുന്നതോടെ രാശിക്കാർക്ക് വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

Also Read: Monday Tips: ശിവനെ പൂജിക്കാം, തിങ്കളാഴ്ച ചെയ്യുന്ന ഇക്കാര്യങ്ങള്‍ സമ്പത്ത് വര്‍ഷിക്കും...!!

ഫലങ്ങൾ

ശുക്ര സംക്രമണം ജ്യോതിഷത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ശുക്രൻ മിഥുന രാശിയിലേക്ക് എത്തുമ്പോൾ ആരാശിക്കാർക്കുണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാം. മിഥുന രാശിക്കാർ തങ്ങളുടെ ജോലി സമർത്ഥമായി ചെയ്തുതീർക്കും. സുഹൃത്തുക്കളുടെ പിന്തുണയും മിഥുന രാശിക്കാർക്ക് ലഭിക്കും. ഇവരുടെ അറിവ് വർദ്ധിക്കും.മിഥുന രാശിയിൽ ശുക്രൻ ഉള്ളവർ.കൂർമ്മതയുള്ള മനുഷ്യരാണ്. ഇവർ വളരെ ബുദ്ധി പൂർവ്വം സംസാരിക്കും. ഇവരുടെ കമ്പനി നല്ലതാണ്. ഇവർ യുക്തിയിൽ പ്രാവീണ്യമുള്ളവരുമാണ്.

Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ജാതകത്തിൽ 

മിഥുന രാശിക്കാർക്ക് ശുക്രന്റെ സംക്രമണം കൊണ്ട് ചില പ്രത്യേക ഫലങ്ങൾ ഉണ്ടാവും.ഗുരുപൂർണിമ നാളിൽ ശുക്രന്റെ രാശിയും മാറുകയാണ്. ഈ മാറ്റം ഇവർക്ക് കരിയറിൽ വിജയം ഉണ്ടാക്കും.ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്കും തങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. എന്നാൽ കടബാധ്യതകൾ പരമാവധി വരുത്തിതിരിക്കാനും അനാവശ്യ സംസാരങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News